Thursday, March 27, 2025 3:25 am

കവുങ്ങിന് നല്ല വിളവ് ലഭിക്കാൻ ഇപ്പോള്‍ വളം നൽകണം

For full experience, Download our mobile application:
Get it on Google Play

നല്ല രീതിയിൽ വളരുന്ന വൃക്ഷമാണ് കവുങ്ങ്. ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌. ഇതിന്‌ അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പലതരത്തിലുള്ള പേരുകൾ ഉണ്ട്.

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയയും മറ്റൊരിനമായ സുമങ്ങളയും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 ഇതൊരു കുള്ളൻ വൃക്ഷമാണ്. ഒരാളുടെ ഉയരത്തിൽ മാത്രം വളരുന്നതിനാൽ മരുന്ന് തളിക്കാനും എളുപ്പമാണ്.

ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലം തോറും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന് 12 കിലോ ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം എന്നാൽ മാത്രമാണ് കവുങ്ങ് നല്ല രീതിയിൽ വളരുകയുള്ളു. എന്നാല്‍ മംഗളപോലുള്ള ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് 150:60:210 (എന്‍ പി കെ) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം.

ചുരുങ്ങിയത് 2 മീറ്ററെങ്കിലും ആഴമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടുണ്ടാകാത്തതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് കവുങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. കവുങ്ങ് വളരെ ലോലമായ സസ്യമായതിനാൽ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ താപനിലയോ നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയെ ചെറുക്കാന്‍ കഴിയില്ല.

സൂര്യതാപത്തില്‍ നിന്നും രക്ഷിക്കുവാനായി തോട്ടത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും നല്ല ഉയരത്തില്‍ പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം അല്ലെങ്കിൽ സൂര്യപ്രക്ഷത്തിൽ നിന്നും കവുങ്ങിനെ രക്ഷിക്കാന്‍ കഴിയില്ല.

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി എന്നീ മാസങ്ങളില്‍ രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാവുന്നതാണ്. നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗം വേനല്‍മഴ കിട്ടിയ ഉടനെ അതായത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ്ഏറ്റവും നല്ലത്.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ തൈ നടാം. കളിമണ്ണാണെങ്കില്‍ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത്. കവുങ്ങിന് ആദ്യ കാലത്ത് തണല്‍ കിട്ടാനായി വരികള്‍ക്കിടയില്‍ ആദ്യത്തെ 4-5 വര്‍ഷം വാഴ വളര്‍ത്താവുന്നതാണ്.

ഇങ്ങനെ ചെയ്തില്ലെങ്കിൽ ഒക്ടോബര്‍ മുതലുള്ള വരൾച്ച വരുന്ന മാസങ്ങളില്‍ തെങ്ങിന്‍പട്ടയോ കവുങ്ങിന്‍ പട്ടയോ മറ്റോ ഉപയോഗിച്ച് തണല്‍ നല്‍കേണ്ടിവരും. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറി മണ്ണിളക്കി കൊടുത്താല്‍ മതി.

അമ്ലാംശമുള്ള മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കിലോ ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ നല്ല രീതിയിൽ സംരക്ഷിച്ചാൽ കവുങ്ങിൽ നിന്നും നല്ല വിളവ് ലഭിക്കാൻ കഴിയും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എല്‍...

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന് ജോബ്...

0
പത്തനംതിട്ട : വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍...

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം ; ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍...

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ‘പഴമയും പുതുമയും’ തലമുറ സംഗമം നടത്തി

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 'പഴമയും പുതുമയും' തലമുറ...