വടക്കേ ഇന്ത്യയിലായാലും തെക്കേ ഇന്ത്യയിലായാലും രുചിയും സ്വാദും കൂട്ടാൻ വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന ചില പ്രത്യക തരം മസാലകളും പൊടിക്കൂട്ടുകൾ ഉണ്ട്. വടക്കേ ഇന്ത്യയിലെ ഭക്ഷണങ്ങളിൽ അധികമായും ചേർക്കുന്ന ഒരു ചേരുവയാണ് ബേ ഇലകൾ(bay leaf) അവിടെ നിന്ന് ഇങ്ങു തെക്കോട്ടു വരുമ്പോൾ നമ്മൾ അധികമായി കറികളിലും ഭക്ഷണങ്ങളിലും കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില (curry leaf). പൂർണമായും രുചിയ്ക്കും മണത്തിനും വേണ്ടി മാത്രം അല്ല ഇത് രണ്ടും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. മറിച്ച് ഈ രണ്ട് ഇലകൾക്കും ഔഷധ ഗുണങ്ങൾ ഏറെയാണ്. ഭക്ഷണം ഏറെ ആസ്വദിച്ചു കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും, കുട്ടികളാണെകിൽ സ്വാദുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കു.
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ ഓരോ കോണിലും ഉള്ള ആളുകൾ അവരുടെ നാട്ടിൽ വളരുന്ന മണവും ഗുണവും ഉള്ള ഇലകളും തണ്ടുകളും അവർ തയാറാക്കുന്ന ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. തെക്കേ ഇന്ത്യയിൽ ഏറെ പ്രചാരം ഉള്ളത് കറിവേപ്പിലക്ക് ആണ്, സാമ്പാറിലും ചട്ട്ണിയിലും തോരനിലും രസത്തിലും കറിവേപ്പില ചേർക്കാത്ത കറികൾ കുറവാണ്. തിളച്ച വെളിച്ചെണ്ണയിൽ കറിവേപ്പില ഇടുമ്പോൾ അതിലെ മണവും രുചിയും വെളിച്ചെണ്ണയിൽ കലരുന്നുണ്ട്. മിക്ക ആൾക്കാരും കറി പാകം ചെയ്യുമ്പോൾ കറിവേപ്പില വെളിച്ചെണ്ണയിൽ ഇട്ടു വറുക്കുമെങ്കിലും, കറിവേപ്പില വറുത്തിട്ടു കഴിഞ്ഞാൽ പിന്നെ ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ അതെടുത്തു പുറത്തു കളയും.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ:
കറിവേപ്പിലയുടെ ഉപയോഗം ശരീരത്തിൽ കാൻസർ സാധ്യത കുറയ്ക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കറിവേപ്പിലയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു അതോടൊപ്പം തന്നെ ഉദരരോഗങ്ങളെ നേരിടാൻ സഹായിക്കുന്നു.കറിവേപ്പില വളരെ നല്ല വേദനസംഹാരിയാണ്. കറിവേപ്പില വേപ്പിന്‍ കുരുവില്‍ നിന്നും മുളപ്പിച്ചെടുക്കാം. ഇതിന്റെ കുരു വീണ്് പൊടിച്ചുവന്ന ചെറിയ ചെടികളെയും പരിപാലിച്ച് വളര്‍ത്താനാവും. താരതമ്യേനെ വളര്‍ത്തിയെടുക്കാന്‍ എളുപ്പമുള്ള ചെടിയാണ് കറിവേപ്പില. ഇടയ്ക്ക് ചാണകവും ചാമ്പലും ഇട്ട് നല്‍കുന്നത് നല്ലതാണ്. കാര്യമായ പരിപാലനമില്ലാതെയും ഇത് വളരുന്നത് കാണാം. എന്നാല്‍ ഇവയില്‍ ഇലകള്‍ കുറവായിരിക്കും.
ഇന്ത്യയിലെ എല്ലാ വീടുകളിലും ബേ ഇലകളും കറിവേപ്പിലയും കാണും. പ്രത്യകിച്ചും അടുക്കള തോട്ടത്തില്‍.
തെക്കേ ഇന്ത്യ ആയാലും വടക്കേ ഇന്ത്യ ആയാലും ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്രധാന ചേരുവകളിൽ ഒന്നാണ് ഇത് രണ്ടും. കാലം എത്ര കടന്നു പോയാലും ഇത് രണ്ടിന്റെയും പ്രാധാന്യം വർധിക്കുകയൊള്ളു. ഇന്ത്യയിലെ ആയുർവേദ മരുന്നുകളിലും ഭക്ഷണ വിഭവങ്ങളിലും മാത്രം അല്ല കറിവേപ്പില ഉപയോഗിക്കുന്നത്. എണ്ണ തയ്യാറാക്കാനു വേദന സംഹാരിയായും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്.