മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത് ; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ നടന്‍ വിനായകന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്‌ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ, ഇയാള്‍ ആരോക്കെയാണെന്ന്’ എന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, വീഡിയോ ഇതിനകം തന്നെ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം, ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന കേസില്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...