പെരിന്തല്‍മണ്ണ: തേഞ്ഞിപ്പലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 1199 രൂപ വീതം 12 തവണകളിലായി അക്കൗണ്ട് ഉടമ അറിയാതെ പിന്‍വലിച്ചതായി പരാതി. ഫെബ്രുവരി എട്ടിനാണ് 14,388 രൂപ പിന്‍വലിച്ചത്. മാധ്യമം മലപ്പുറം യൂണിറ്റിലെ ജീവനക്കാരനാണ് പരാതിക്കാരന്. ഫെബ്രുവരി ഒന്‍പതിന് മൊബൈലില്‍ സന്ദേശം വന്നതോടെയാണ് പണം നഷ്ടമായ വിവരമറിയുന്നത്. ഉടന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്.ബി.ഐ ശാഖയില്‍ എത്തി അന്വേഷിക്കുകയും പരാതി പറയുകയും ചെയ്തു. ശേഷം തേഞ്ഞിപ്പലം പപോലീസിലും പരാതി നല്കി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതായി പരാതി
RECENT NEWS
Advertisment