കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികൾക്ക് നൽകിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി. പ്രതിക്ക് കോപ്പി നൽകാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും പ്രതിക്ക് ലഭ്യമാക്കി. കോടതിയെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയെന്നും ഇത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി പറഞ്ഞു. എങ്ങനെയാണ് പകർപ്പ് പ്രതിക്ക് നൽകിയത്?. ഇമെയിൽ ആണോ, പോസ്റ്റൽ ആണോ എന്ന് വ്യക്തമാക്കണം. ഇക്കാര്യം വ്യക്തമാക്കി അധിക റിപ്പോർട്ട് നൽകണമെന്നും സർക്കാരിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































