Saturday, April 5, 2025 10:59 pm

ജാതി സെൻസസ് അനിവാര്യം : ജനതാദൾ എസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു.
എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്. ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ മുൻ മന്ത്രി സി.കെ നാണു, സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ പങ്കെടുത്തു. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.

ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കും. പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ
മുന്നണി പ്രവേശന ആവശ്യത്തോട് അനൂകൂല നിലപാട് എൽ. ഡി. എഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭ, ചേലക്കര, പാലക്കാട്‌ നിയമസഭ ഉപ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ എസ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തി മത്സര രംഗത്ത് ഉണ്ടാവുമെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ അസ്തിത്വം സംരക്ഷിക്കാനും സംഘടനാ സാന്നിധ്യം ഉറപ്പുവരുത്താനും പാർട്ടിയെ സംബന്ധിച്ചു അത്തരം ഒരു തീരുമാനം നിർബന്ധമായും കൈകൊള്ളണമെന്ന് ജെ. ഡി. എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഴുവൻ അംഗങ്ങളും ഏകകണ്ഠമായി അവശ്യപ്പെട്ടുവെന്നും നേതാക്കൾ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടാമ്പിയിൽ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി

0
പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് പട്ടാമ്പിയിൽ പെട്രോൾ പമ്പിലെ വനിത...

ഒരു വയസുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

0
പാലക്കാട്: പാലക്കാട് റെിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഒരു വയസ്സുകാരിയെ തട്ടി...

കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണവുമായി കെ സി സി തണ്ണിത്തോട് സോൺ

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ കറന്റ് അഫേഴ്സ്...

സംസ്കൃത സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ ഹെൽപ്പർ‍, കുക്ക് ഒഴിവുകൾ

0
സംസ്കൃത സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ ഹെൽപ്പർ‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ...