Thursday, June 27, 2024 9:50 pm

കേരളത്തിലും ജാതിസെന്‍സസ് നടത്തണം : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ജാതിസെന്‍സസ് നടപ്പിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍പോലും തയ്യാറായ സാഹചര്യത്തില്‍ കേരളവും ജാതിസെന്‍സസ് നടത്തണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. ജാതിസംവരണത്തെ എതിര്‍ക്കുന്ന സമുദായ നേതാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാവണമെങ്കില്‍ ജാതിസെന്‍സ് അല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ല. പട്ടിണിപ്പാവങ്ങളായ അടിസ്ഥാന ജനത അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന സ്ഥിരംപല്ലവിക്ക് അതോടെ അറുതിയാവും. കൃത്യമായ വിവരശേഖരണത്തിന്റെ അഭാവത്തിലാണ് ഇത്തരം ജല്പനങ്ങള്‍ക്ക് ഇരയാകേണ്ട ഗതികേട് ദലിത് വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്നത്.

ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധിപോലും ജാതിസംവരണം നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ വിവിധങ്ങളായ ജനവിഭാഗങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുവാന്‍ ജാതിസെന്‍സസിന് കഴിയും. ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും സംഘപരിവാര്‍ ബാന്ധവമുള്ള പിണറായി സര്‍ക്കാര്‍ മാത്രമാണ് ജാതിസെന്‍സസിനെക്കുറിച്ച് മൗനംപാലിക്കുന്നത്. ദലിത് ജനതയെ എക്കാലവും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും അവരെ അപമാനിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയുമാണ് ഇടത് സര്‍ക്കാരിന്റെ മൗനത്തിലൂടെ സാധ്യമാവുന്നത്. പുരോഗമന പ്രസ്ഥാനം എന്ന മേനിപറച്ചില്‍ അവസാനിപ്പിച്ച് ശാസ്ത്രീയമായ ജാതീയ വിവരശേഖരണത്തിന് ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന്

0
തിരുവല്ല : പ്രസിദ്ധമായ 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക്...

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ...

0
തിരുവല്ല: ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ...

കടുവ സാന്നിധ്യം ; ജനങ്ങളുടെ ഭീതി അകറ്റുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ്...

0
റാന്നി: ളാഹ എസ്റ്റേറ്റിൻ്റെ പുതുക്കട മേഖലയിൽ കടുവയുടെ സാന്നിധ്യം നിരന്തരം ഉണ്ടായ...

റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ; നിർമ്മാണോദ്ഘാടനം 29ന്

0
റാന്നി: റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം...