ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രസിദ്ധമായ 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സമിതി വാർഷിക സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും തിരുവല്ല അശോക ഇന്റർനാഷനൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖ പ്രഭാഷണം നടത്തി. പ്രതാപചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ വെച്ച് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരുവനന്തപുരം മുതൽ വിവിധ ജില്ലകളിൽ സ്ക്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം, കലാകായിക മത്സരങ്ങൾ, അത്ത പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ഓണവ്യമായി ബന്ധപ്പെട്ട വിവിധ കലാ- കായിക -സാംസ്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കൃവാൻ തീരുമാനിച്ചു.

ജെയിംസ് ചെക്കാട്ട്, പുന്നൂസ് ജോസഫ്, അനിൽ സി ഉഷസ്, വിജയകുമാര്‍ മണിപ്പുഴ, പി രാജശേഖരൻ, വി. കെ മധു ,സുരേഷ് ഓടയ്ക്കൽ, ജോസ് മാമ്മുട്ടിൽ, അഡ്വക്കേറ്റ് അരുൺ പ്രകാശ്, വിനോദ് തിരുമൂലപുരം, കെ എസ്. ബിജു, വിഷ്ണു നമ്പൂതിരി ,സന്തോഷ് ചാത്തങ്കേരി, സജി കൂടാരത്തിൽ, ജയ്സപ്പൻ മത്തായി, ഡോ.ജോൺസൺ വി.ഇടിക്കുള, ബിജു പറമ്പുങ്കൽ, ഗോകുൽ ചക്കുളത്തുകാവ്, ശ്രീനിവാസ് പ്രയാറ്റ് , ചെറിയാൻ പൂവക്കാട്, കെ.സി.സന്തോഷ്, റോയി കിഴക്കൻ മുത്തുർ, വി.ആർ രാജേഷ് തിരുവല്ല, കെ.ജി.തോമസ് കരിക്കനേത്ത് ,ചന്ദു എസ്.കുമാർ ,ഓമനക്കുട്ടന്‍, ടോണി കുര്യൻ, ബിനു കുരുവിള, ബിനു പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...