കോഴിക്കോട്: ഐ.ഐ.എമ്മില്‍ ജാതിപീഡനത്തിനിരയാകുന്നുവെന്ന് ആരോപിച്ച് മുൻ ജീവനക്കാരി സ്മിജ സമരത്തിനൊരുങ്ങുന്നു. ലൈംഗിക അതിക്രമ പരാതി നല്‍കിയ സഹപ്രവര്‍ത്തകക്കൊപ്പം നിന്നതിന്‍റെ പേരിലാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ജാതിയുടെ പേരില്‍ അവഹേളിക്കുകയും ചെയ്തതെന്ന് സ്മിജ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഐ.ഐ.എമ്മില്‍ അസിസ്റ്റന്‍റ് ഹൗസ് കീപ്പിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത എസ്.സി വിഭാഗത്തില്‍പെട്ട സ്മിജയെ മുന്നറിയിപ്പ് കൂടാതെ സെപ്റ്റംബര്‍ 20ന് ജോലിക്കെത്തിയപ്പോള്‍ ഗേറ്റില്‍വെച്ച് പിരിച്ചുവിട്ടെന്ന് അറിയിക്കുകയായിരുന്നു. സ്മിജയുടെ സഹപ്രവര്‍ത്തക മറ്റൊരു ഉദ്യോഗസ്ഥനെതിരെ നല്‍കിയ ലൈംഗിക പരാതി പ്രകാരം ആ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനുശേഷമാണ് താൻ പല തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടതെന്നും സ്മിജ പറഞ്ഞു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ നല്‍കിയ പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. ജാതീയമായി പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.ഐ.മ്മിനും ഉത്തരമേഖല എ.ഡി.ജി.പി, സിറ്റി പോലീസ് കമ്മീഷണര്‍, മെഡിക്കല്‍ കോളജ് എ.സി.പി, വനിത സെല്‍, കുന്ദമംഗലം പോലീസ് സ്റ്റേഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നത്.
അംബേദ്കര്‍ മഹാപരിഷത്തിന്‍റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ പോലീസ് മേധാവിയുടെ ഓഫിസിനുമുന്നിലും ഐ.ഐ.എമ്മിനുമുന്നിലും നവംബര്‍ ഒന്നിന് സത്യഗ്രഹ സമരം നടത്തുമെന്നും സ്മിജ പറഞ്ഞു. അംബേദ്കര്‍ മഹാപരിഷത്ത് ഭാരവാഹികളായ രാമദാസ് വേങ്ങേരി, ടി.വി. ബാലൻ പുല്ലാളൂര്‍, പ്രിയ കട്ടാങ്ങല്‍, പി.വി. ദാമോദരൻ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.