കൊറോണ ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം തിരിച്ചു വരുന്നു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: കൊറോണ ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം തിരിച്ചു വരുന്നു. നിലവില്‍ സാറ്റ് ലൈറ്റ് ആശുപത്രിയായ വിന്‍സെന്റ്ഗിരി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗമാണ് ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രവര്‍ത്തനം മാറ്റുക. അതെ സമയം ഒപി വിഭാഗം ഉള്‍പ്പെടെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ മാര്‍ച്ച്‌ 27 നാണ് ജില്ലയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് ജില്ലാ ആശുപത്രി കൊറോണ ആശുപത്രിയാക്കി. ഏപ്രില്‍ ഒന്ന് മുതലാണ് മാനന്തവാടിയിലെ തന്നെയുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സാ സൗകര്യങ്ങള്‍ മാറ്റിയത്. കഴിഞ്ഞ 9 മാസമായി വിദഗ്ദ ചികിത്സക്കായി ജില്ലയിലുള്ളവര്‍ ചുരമിറങ്ങേണ്ട അവസ്ഥയിലാണ്.

ജില്ലാ ആശുപത്രിയില്‍ കൊറോണ ചികിത്സയ്ക്ക് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തി മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം മാത്രം കൊറോണ ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍ പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...