പാലക്കാട്: സംസ്ഥാനത്തെ ആരോഗ്യമേഖയെ സംബന്ധിച്ച വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ പാവപ്പെട്ട രോഗികൾ ദുരിതത്തിലാണെന്നും ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മുഖ്യമന്ത്രി ചികിത്സക്ക് പോയാൽ മതിയായിരുന്നുവെന്നും...