Friday, March 29, 2024 2:35 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പ്പെടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്തിന്റെ സ്റ്റോക്കറിയാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി സ്റ്റെന്തിന്റെ സ്റ്റോക്ക് പരിശോധിച്ചത്.

Lok Sabha Elections 2024 - Kerala

വ്യാഴാഴ്ച മെഡിക്കല്‍ കോളജിലെ പുതിയ ഐ സി യു സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളജിലെ സ്റ്റെന്തിന്റെ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ വ്യാഴാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളജ് അധികൃതരെ മന്ത്രി ഓഫീസില്‍ വിളിച്ച്‌ വരുത്തി ചര്‍ച്ച നടത്തി. ഇതുകൂടാതെയാണ് വെള്ളിയാഴ്ച രാവിലെ മന്ത്രി നേരിട്ട് മെഡിക്കല്‍ കോളജ് കാത്ത് ലാബില്‍ എത്തിയത്.

കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്തുകളും ഗൈഡ് വയറും ബലൂണും നിലവില്‍ ആവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്തുകള്‍ സ്റ്റോക്കുണ്ട്. ഗൈഡ് വയര്‍ നാലഞ്ച് ദിവസത്തേയ്ക്കും കൂടിയുണ്ട്. എത്രയും വേഗം കുറവ് നികത്താനുള്ള കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തിര ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവില്‍ അടിയനന്തിര കേസുകള്‍ ഉള്‍പ്പെടെയുള്ളവ തടസമില്ലാതെ നടക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുവരുത്തി.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസ് സന്ദര്‍ശിച്ച്‌ ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്  നല്‍കാന്‍ കൂടെയുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയക്ടര്‍ ഡോ. തോമസ് മാത്യുവിന് നിര്‍ദേശം നല്‍കി. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈൻ‌ ട്രേഡിം​ഗ് ; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി – മോചിപ്പിച്ച് പോലീസ്

0
മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ...

ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്

0
ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം...

അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസുകൾ : ട്രയല്‍ റണ്‍ നടത്തി ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിന് ട്രയല്‍ റണ്‍ നടത്തിയത് ഗതാഗത...

അടൂർ വാഹനാപകടം ; ‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’...

0
പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....