കൊച്ചി : നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക സമ്മേളനം കേരള കത്തോലിക്ക മെത്രാന്‍ സമിതി ഇന്ന് ചേരും. ഇപ്പോഴത്തെ കേരളത്തിലെ പ്രത്യേക സാഹചര്യം വിലയിരുത്തുന്നതിനും, തീരദേശനിവാസികളും കേരളത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും നേരിടുന്ന പാര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും.
യോഗം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ആണ് നടക്കുക. യോഗം സഭകള്‍ക്കിടയില്‍ പാലാ ബിഷപ്പിന്‍്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയും ചര്‍ച്ച ചെയ്യും. യോഗത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ ഉള്‍പ്പെടെയുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പരസ്പര സ്നേഹത്തില്‍ മുന്നേറണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചിരുന്നു.