ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി യുഎൻസിസിഡിയുടെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവിന്‍റെ ഡയറക്ടർ മുരളി തുമ്മാരുകുടി. ഇപ്പോൾ കൊടുത്ത ഉത്തരവ് ഒരു കർശനമായ മുന്നറിയിപ്പായാണ് കണക്കാകക്കേണ്ടത്. 2019ലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും 2025 ജൂലൈ അഞ്ചിലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും സംയോജിപ്പിച്ച് വേണ്ടത്ര സുരക്ഷിതമായി ജീപ്പ് സഫാരി നടത്താൻ മൂന്നു മാസത്തെ ഗ്രേസ് പീരീഡ്‌ അനുവദിക്കുക.

ഈ സമയത്ത് മുൻപ് പറഞ്ഞ കമ്മിറ്റിക്ക് വേണ്ടത്ര സമയം എടുത്ത് ലിസ്റ്റും റൂട്ട് മാപ്പും ഒക്കെ ശരിയാക്കാം. സഫാരി ഓപ്പറേറ്റർമാർക്ക് വാഹനങ്ങൾ നന്നാക്കി എടുക്കുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകുകയും ഒക്കെ ആകാമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഏതൊക്കെ ഡ്രൈവർമാർക്ക് ആണ് പരിശീലനം ഉള്ളത്, ഏത് ഏജൻസികൾക്കാണ് അംഗീകാരം ഉള്ളതെന്നുള്ള വിവരം ഡി ടി പി സി യുടെയോ മറ്റോ വെബ് സൈറ്റിൽ ലഭ്യമാക്കാം. അപ്പോൾ വരുന്ന ടൂറിസ്റ്റുകൾക്കും കൂടുതൽ സുരക്ഷിതമായി തിരഞ്ഞെടുക്കാമല്ലോ. രണ്ട് ലിസ്റ്റിലും ഇല്ലാത്ത ഹെലികോപ്റ്റർ റെസ്ക്യൂ, അഡ്വെഞ്ചർ സ്പോർട്സ് ഇൻഷുറൻസ് എന്നുള്ള വിഷയങ്ങൾ കൂടി ഒന്ന് ശ്രമിക്കണം. കേരളത്തിലെ അഡ്വെഞ്ചർ ടൂറിസം വേറെ ലെവൽ ആക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...