പത്തനംതിട്ട : മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളി മുൻ വികാരിയും മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനത്തിലെ സീനിയർ വൈദീകനുമായ റവ. ഫാ. സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ – 68) അന്തരിച്ചു. മൃതദേഹം പത്തനംതിട്ട മോര്‍ച്ചറിയില്‍.
ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 5.30ന് മെഴുവേലിയിലുള്ള സഹോദരന്‍ മോനിയുടെ ഭവനത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ അവസാന ശുശ്രൂഷയും 10.30 ന് മെഴുവേലി വെസ്റ്റ് ഇടവകയിൽ അവസാന ശുശ്രൂഷയും നടത്തപ്പെടും.