കൊച്ചി : കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കര്‍ദിനാള്‍മാരായ മാര്‍ജോര്‍ജ് ആലഞ്ചേരിയും ഓസ്വാള്‍ഡ് ഗ്രേഷ്യസും പങ്കെടുക്കും. കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നും വിവരം.
ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്താണ് കൂടിക്കാഴ്ച. നേരത്തെ യാക്കോബായ- ഓര്‍ത്തഡോക്‌സ് മെത്രാപൊലീത്തമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.