കോവിഡ് വാക്‌സിനുകള്‍ ‘സഞ്ജീവനി’ ; ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവികൊടുക്കരുത് : കേന്ദ്ര ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്‌സിനുകളെ ‘സഞ്ജീവനി’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍. രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണോദ്ഘാടനത്തിനു മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു- ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹര്‍ഷ് വര്‍ധന്‍ നല്‍കി. ഫലം കണ്ടതിനു ശേഷമാണ് വിദഗ്ധര്‍ അനുമതി നല്‍കിയതെന്നും ഇരു വാക്‌സിനുകളും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വാക്‌സിനുകളും ഒരുപോലെ സുരക്ഷിതവും ഫലപ്രാപ്തിയുളളതാണെന്നും ഹര്‍ഷ് വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...