വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ പണം തട്ടിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ പണം തട്ടിയ യുവാവ് പിടിയില്‍. പാനൂര്‍ രൂപക്കുന്ന് സ്വദേശിയായ മുജ്താബ് (27) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടികളുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച്‌ ചികിത്സാസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

ജില്ല കേന്ദ്രീകരിച്ച്‌ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പേജ് ഉണ്ടാക്കുന്നത്. തുടര്‍ന്ന് പണം ചോദിച്ച്‌ സുഹൃത്തുകള്‍ക്ക് സന്ദേശമയക്കുകയാണ് ഇവരുടെ രീതി.

കൊയിലാണ്ടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സി. സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍. എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ. മണികണ്ഠന്‍, വിജു വാണിയംകുളം, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...