മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതുമുതൽ യുഡിഎഫിൽ അതൃപ്തി പുകയുകയാണ്. വിഷയത്തിൽ അതൃപ്തി അറിയിക്കാനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ്. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കിയാൽ അത് ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ അറിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കാൻ രാഷ്ട്രീയമായി അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ അഭിപ്രായപ്പെടുന്നത്.

മൂവാറ്റുപുഴയെ ജില്ലയാക്കണമെന്നുള്ളത് നേരത്തെ തന്നെ ചർച്ചകളിൽ ഉള്ളതാണ്. എന്നാൽ ഇത് നടത്തിയെടുക്കുക എന്നതിലാണ് കാര്യം. ഈ ആവശ്യം മുന്നോട്ടുവെച്ചപ്പോൾ മുഖ്യമന്ത്രിയും അതിനെ അനുകൂലിച്ചത് പ്രതീക്ഷ നൽകുകയാണ്. ഒരു ജില്ല കേരളത്തിൽ പുതുതായി രൂപീകരിക്കുമെങ്കിൽ അത് മൂവാറ്റുപുഴ ജില്ലയാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂവാറ്റുപുഴയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...

മലബാറിലെ ഖനന – റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം

0
ന്യൂഡൽഹി : മലബാറിലെ ഖനന - റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന്...

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ

0
കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...