തൃശ്ശൂര്‍ : സംസ്ഥാനത്ത് ക്രൈസ്തവ സമൂഹം അവഗണന നേരിടുകയാണെന്ന് കത്തോലിക്ക സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ലെന്നും കത്തോലിക്ക സഭ വ്യക്തമാക്കി.
അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി – കോണ്‍ഗ്രസ് ബന്ധത്തേയും പരോക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന വിവേചനത്തെക്കുറിച്ച് സഭാനേതൃത്വവും വിശ്വാസികളും കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇനി അങ്ങനെയല്ലെന്നും പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ തയ്യാറല്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു.
വോട്ടിനു വേണ്ടി തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ട് കൂടാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവര്‍ ക്രൈസ്തവ സമൂഹത്തെ ആവശ്യങ്ങള്‍ക്കുശേഷം പലപ്പോഴും അവഗണിക്കുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. ആരാണോ പരിഗണിക്കുന്നത് അവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. രാഷ്ട്രീയ ഭരണനേതൃത്വത്തിലും സര്‍ക്കാര്‍ സംരംഭങ്ങളിലും നീതിപൂര്‍വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂല നിലപാട് സ്വീകരിക്കും. ഒരു മുന്നണിയെയും സഭാ നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്.