ഇടുക്കി : കട്ടപ്പനയില്‍ അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു. പറമ്പില്‍ കയറിയെന്നാരോപിച്ചാണ് മിണ്ടാപ്രാണിക്ക് നേരെ കൊടുംക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള മിണ്ടാപ്രാണി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. പശുക്കിടാവിന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവെച്ചിരിക്കുന്നത്.
പറമ്പില്‍ കയറിയെന്നാരോപിച്ച് അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് അടിച്ചൊടിച്ചു
RECENT NEWS
Advertisment