മാനന്തവാടി : വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ മരണ കാരണം ഫിലൈന്‍ പാര്‍വോ വൈറസ് ആണെന്ന് നിഗമനം. നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. മാനന്തവാടി കണിയാരം, കുഴിനിലം പ്രദേശങ്ങളിലാണ് നിരവധി പൂച്ചകള്‍ ചത്തത്. കണിയാരം ലക്ഷംവീട് പ്രദേശത്ത് ഒരാഴ്ച്ചക്കിടെ എട്ട് പൂച്ചകളും കുഴിനിലത്ത് മൂന്ന് പൂച്ചകളുമാണ് ചത്തത്. നേരത്തെ ജില്ലയില്‍ കുരങ്ങുകള്‍ ചത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കുരങ്ങുപനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.