രാജ്യത്ത് 170 ഹോട്ട് സ്‌പോട്ടുകള്‍ ; പരിശോധന സംബന്ധിച്ച്‌ ഐ.സി.എം.ആർ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഹോട്ട് സ്‌പോട്ടുകളിലെ സാമ്പിള്‍ പരിശോധന സംബന്ധിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഹോട്ട് സ്‌പോട്ടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. രാജ്യത്ത് 170 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ചുമ, പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം.

ഏഴ് ദിവസത്തിനു ശേഷം റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ഫലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരെ വീണ്ടും ഏഴ് ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ഈ കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയവരെയും ഏഴ് ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വിദേശത്തു നിന്നും എത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതരുമായി ഇടപഴകിയവരുടെ സ്രവങ്ങള്‍ അഞ്ചാം ദിവസവും പതിനാലാം ദിവസവും പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....