നെല്ലിയാമ്പതി : നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടി പ്രദേശത്ത് വളര്‍ത്തു പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കൈകാട്ടി നിവാസി വേലുസ്വാമിയുടെ പശുവിനെയാണ് സിഎസ്‌ഐ ചര്‍ച്ചിനും ചക്കിലിയന്‍പാറക്കും ഇടയില്‍ കാട്ടില്‍ വെച്ചാണ് കടുവ ആക്രമിച്ച് കൊന്നത്. കഴിഞ്ഞദിവസം മേയാന്‍ പോയ പശു വൈകുന്നേരം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിറ്റേദിവസംനടത്തിയ തിരച്ചിലിലാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചുകിടക്കുന്ന പശുവിനെ കണ്ടെത്തിയത്.
ദിനംപ്രതി 14 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവായിരുന്നു. ആലത്തൂരിലെ വെറ്റിനറി സര്‍ജന്‍ ഡോ. കിഷോര്‍ മാത്യു ഇന്നെലെ ചത്ത പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തു.കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുറകില്‍ സ്ഥിതി ചെയ്യുന്ന ജിയോ മൊബൈല്‍ ടവറിന്റെ അടിയില്‍ വച്ച് പകല്‍ 11 മണിക്ക് വളര്‍ത്തു പട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതോടെ കൈകാട്ടിയിലെ നിവാസികള്‍ പുലിയെ പേടിച്ചാണ് കഴിയുന്നത്.