വളര്‍ത്തു പശുവിനെ കടുവ ആക്രമിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

നെല്ലിയാമ്പതി : നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടി പ്രദേശത്ത് വളര്‍ത്തു പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കൈകാട്ടി നിവാസി വേലുസ്വാമിയുടെ പശുവിനെയാണ് സിഎസ്‌ഐ ചര്‍ച്ചിനും ചക്കിലിയന്‍പാറക്കും ഇടയില്‍ കാട്ടില്‍ വെച്ചാണ് കടുവ ആക്രമിച്ച്‌ കൊന്നത്. കഴിഞ്ഞദിവസം മേയാന്‍ പോയ പശു വൈകുന്നേരം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിറ്റേദിവസംനടത്തിയ തിരച്ചിലിലാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചുകിടക്കുന്ന പശുവിനെ കണ്ടെത്തിയത്.

ദിനംപ്രതി 14 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവായിരുന്നു. ആലത്തൂരിലെ വെറ്റിനറി സര്‍ജന്‍ ഡോ. കിഷോര്‍ മാത്യു ഇന്നെലെ ചത്ത പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തു.കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുറകില്‍ സ്ഥിതി ചെയ്യുന്ന ജിയോ മൊബൈല്‍ ടവറിന്റെ അടിയില്‍ വച്ച്‌ പകല്‍ 11 മണിക്ക് വളര്‍ത്തു പട്ടിയെ പുലി ആക്രമിച്ച്‌ കൊന്നിരുന്നു. ഇതോടെ കൈകാട്ടിയിലെ നിവാസികള്‍ പുലിയെ പേടിച്ചാണ് കഴിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...