കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍ ബിന്ദുവിന്റെ പശുക്കിടാവിനെയാണ് കൊന്നത്. രാവിലെയാണ് സംഭവം അറിയുന്നത്. ആക്രമിച്ചത് ഏത് ജീവിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികളുടെ സംശയം. മുന്‍പ് ഈ മേഖലയില്‍ പുലിയുടെയും ചെന്നായയുടെയും സന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആക്രമിച്ചത് ഏത് ജീവിയാണെന്ന് സ്ഥിരീകരിക്കാന്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നും വനപാലകര്‍ അറിയിച്ചു. ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ പ്രദേശം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ അതുമ്പുംകുളത്ത് തണ്ണിത്തോട് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം പല തവണ ആവോലിക്കുഴി, അതുമ്പുംകുളം മേഖലകളില്‍ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കടുവ ചാകുന്നതിന് മുന്‍പ് തന്നെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് വനപാലകര്‍ ഇത് ഗൗരവമായി കണ്ടിരുന്നില്ല.































