തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം. തനിക്കെതിരായ തെറ്റായ പ്രചാരണം വിശദീകരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്നും വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചത്. അമുസ്ലിം അംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നും ഉമർ ഫൈസി പറഞ്ഞു. കൂടാതെ ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ വാദങ്ങളെ സർക്കാർ എതിർത്തില്ലെന്നും മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം നടക്കുന്നുണ്ട്, ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു. എന്നാല്‍ ആർഎസ്എസ്- കാസ നിലപാടുകളെ സർക്കാർ തള്ളുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസിക്കെതിരെ സമസ്തയിലെ ഒരുവിഭാഗം പരാതി നൽകിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































