കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ഞൂറോളം ലഹരി ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ടെർമിനൽ 5-ൽ വെച്ച് ഏഷ്യക്കാരനായ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം നടത്തിയ വിശദമായ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ലഹരിവസ്തുക്കളുടെ പട്ടികയിലുള്ള ക്സാനക്സ് എന്ന് സംശയിക്കുന്ന ഗുളികകളും എക്സ്റ്റസി ഗുളികകളും അടങ്ങിയ രണ്ട് വെള്ള കണ്ടെയ്നറുകളാണ് ലഗേജിൽ നിന്ന് പിടിച്ചെടുത്തത്. ആകെ 500 ഓളം ഗുളികകൾ ഉണ്ടായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കളും യാത്രക്കാരനെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സമൂഹത്തിന്‍റെ നന്മയ്ക്കും ഭീഷണിയാകുന്ന ലഹരിക്കടത്ത് തടയാൻ കർശന പരിശോധന തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































