Tuesday, April 15, 2025 9:12 pm

പിടിച്ചത് നിരോധിത പുകയില ഉൽപന്നം ; വെളിവായത് വമ്പൻ ഓൺലൈൻ വാണിഭം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമടയിൽ 30 ലക്ഷത്തിന്റെ നിരോധിത ഉൽപന്നം പിടികൂടിയ എക്സൈസ് സംഘം കണ്ടെത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണികളെ. സാമൂഹിക മാധ്യമത്തിൽ സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ വഴി ആളുകളെ വലയിലാക്കി വൻതോതിൽ പണം തട്ടിച്ചതിന്റെ തെളിവുകളും എക്സൈസ് സംഘം കണ്ടെത്തി. സമൂഹത്തിലെ ഉന്നതസ്ഥാനത്തുളളവരുടെയടക്കം പണം കൈമാറിയ തെളിവ്‌ കണ്ടെത്തിയെങ്കിലും മാനനഷ്ടം ഭയന്ന് ആരും ഇതുവരെ പരാതിനല്കാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന.

പൊള്ളാച്ചിയിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് പിക്ക് അപ് വാനിൽ കടത്തുന്നതിനിടെയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് രഹസ്യാന്വേഷണവിഭാഗം പിടികൂടിയത്. മുതലമട കാമ്പ്രത്തുചളളയിലാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ സി.സെന്തിൽ കുമാറും സംഘവുമാണ്‌ പരിശോധ നടത്തി വാഹനവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീൻ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായും അധികൃതർ പറഞ്ഞു. ഇടപാടുകളെക്കുറിച്ചറിയാൽ മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഒരാളുടെ ഫോണിൽ സാമൂഹികമാധ്യമംവഴി നടത്തിയ ഇടപാടുകൾ കണ്ടെത്തിയത്.

ഒരു വനിതയുടെ പേരിലുളള വ്യാജ പ്രൊഫൈൽ വഴി നിരവധിപേർ തുകകൾ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആൾക്കാരെ വലയിൽ വീഴ്‌ത്താനായി ഒട്ടേറെ സ്ത്രീകളുടെ ചിത്രവും അയച്ചുനല്കിയതായി കണ്ടെത്തിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങളുമായി പിടിയിലായവരെ കൊല്ലങ്കോട് എക്സൈസ് റേഞ്ചിന് കൈമാറി. ഇവരെ പോലീസിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു. മൂന്നുലക്ഷം രൂപയ്ക്ക് വാങ്ങിയ ഉത്‌പന്നങ്ങൾ 30 ലക്ഷം രൂപയ്ക്ക് വിൽക്കുമെന്ന് പ്രതികൾ എക്സൈസിന് മൊഴിനൽകി.

കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും പാലക്കാട് എക്സൈസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ വി.ബാലസുബ്രഹ്മണ്യൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജെ.ആർ അജിത്ത്, പി.ഷാജി, എം.എസ് മിനു, എം.സുരേഷ് കുമാർ, വി.മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, വിജയകുമാരൻ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നശാമുക്ത് ഭാരത് അഭിയാന്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 21ന് തുടക്കമാകും

0
പത്തനംതിട്ട : ലഹരിയുടെ അപായങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം...

ഹിറ്റായി കൂത്താട്ടുകുളത്തെ കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; മൂന്ന്...

0
എറണാകുളം :  കിഴക്കന്‍ മേഖലയില്‍ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച...

കോവിഡ് ബാധയെ തുടർന്ന് ഇൻഷുറൻസ് നിഷേധിച്ചു ; ബിർള ഹെൽത്ത് ഇൻഷുറൻസ് നഷ്ടപരിഹാരം...

0
എറണാകുളം: കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി...

കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു

0
കോന്നി : ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ...