തൃക്കാക്കര നഗരസഭാധ്യക്ഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത് തന്‍റെ ജീവന് പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്. തന്നെ തടഞ്ഞുവച്ച്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൈയ്യേറ്റം ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.പോലീസ് സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുക.

കൂടാതെ പോലീസ് ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ജി പരിഗണിക്കുക ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ്. നഗരസഭാധ്യക്ഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് .

സര്‍ക്കാരിനോട് ഹൈക്കോടതി തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു .സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...