പത്തനംതിട്ട : കെ എസ് ഇ ബി ലിമിറ്റഡിന്റെ അധീനതയിലുള്ള മുഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ ഉള്ളതിനാൽ ജലനിരപ്പ് റെഡ് അലേർട്ട് പരിധിയായ 190 മീറ്ററിൽ എത്തിച്ചേർന്നിരിക്കുകയാണ്. ശക്തമായ മഴപെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഇന്ന് വൈകുന്നേരം 6 15ന് 192.25 മീറ്ററിൽ എത്തുകയും ചെയ്തിട്ടുണ്ട്. മൂഴിയാർ ഡാമിലെ അധികജലം ഡാമിന് പരമാവധി ശേഷിയായ 192.63 മീറ്ററിൽ എത്തുമ്പോൾ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ വീതം ഉയർത്തി 51 കമെക്സ് എന്ന നിരക്കിൽ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെ.മീ. വരെ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും പ്രത്യേകിച്ചു. മുഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു.