മോറിസ്‌കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മോറിസ്‌കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയിലായി. കോയമ്പത്തൂര്‍ സിദ്ധാപുത്തൂര്‍ സ്വദേശി പി.കെ.രഞ്ജിത്തിനെയാണ് (47) പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ തറവാട് വീട് കണ്ണൂര്‍ കല്യാശേരിയിലാണ്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്‌പി പി.പി സദാനന്ദനാണ് പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തത്. എല്‍.ആര്‍ ട്രേഡിങ് നെറ്റ് വര്‍ക്ക് പിരമിഡില്‍ ഒന്നാം സ്ഥാനത്ത് ഇയാളും രണ്ടാം സ്ഥാനത്ത് മലപ്പുറം പൂക്കോട്ടു പാടം സ്വദേശി നിഷാദ് കിളിയടുക്കലുമാണ്.

എ.ആര്‍ ട്രേഡിങ് ഓഫീസില്‍ മാനേജരായും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള രഞ്ജിത്ത് നിഷാദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. നേരത്തെ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനായിരുന്ന ഇയാള്‍ സ്റ്റഡി മോജോയെന്ന പേരില്‍ ഇ-ലേണിങ് ആപ്‌ളിക്കേഷന്‍ തയ്യാറാക്കി അതു വാഗ്ദ്ധാനം ചെയ്താണ് ട്രേഡിങ് കമ്പനി രൂപീകരിച്ചു കോടികള്‍ പിരിച്ചെടുത്തത്.

പിന്നീടാണ് മോറിസ്‌കോയിന്‍ വാഗ്ദ്ധാനവുമായി രംഗത്തെത്തിയത്. ഈ കേസില്‍ നേരത്തെ കണ്ടെത്തിയ 36 കോടിക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായും അസി. പോലീസ് കമ്മീഷണർ പി.പി സദാനന്ദന്‍ അറിയിച്ചു. കണ്ണൂര്‍ ഡി.എച്ച്‌ ക്യൂ എസ്‌ഐ ഡിജേഷ്, പ്രബോഷനറി എസ്‌ഐ ആല്‍ബി. സിറ്റി എസ്‌ഐ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...