മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ് – നൂറോന്മാവ് റോഡിന്റെ നവീകരണം ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം. ഫെബ്രുവരി അവസാന ആഴ്ചയിൽ തുടങ്ങിയ പണികൾക്ക് പുരോഗതിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനിക്കാട്ടിലമ്മ ശിവ പാർവതി ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് ഏറെ രൂക്ഷമായിരുന്ന സ്ഥലത്തും ഓവുമണ്ണിൽ പടിക്കു സമീപത്തായും പുതിയ രണ്ട് കലുങ്കുകളുടെയും ഓടകളുടെ നിർമ്മാണ പ്രവർത്തികളും പൂർത്തീകരിച്ചു. 200 മീറ്ററോളം ദൂരത്തിൽ 70 സെന്റീമീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തുകയും ചെയ്തു. ഇതിനുപുറമേ വെള്ളക്കെട്ടുള്ള മറ്റൊരു സ്ഥലത്തും പുതിയ കലുങ്കിന്റെ നിർമ്മാണത്തിനും പദ്ധതിയുണ്ട്. റോഡിൽ രൂപപ്പെട്ട കുഴികൾ നികത്തുന്ന പണികളാണ് ഇതുവരെ പൂർത്തിയായത്. രണ്ടുവർഷത്തിലേറെയായി നാശോന്മുഖമായി കിടന്നിരുന്ന റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ വൈകുന്നത് നാട്ടുകാർ ഏറെ ദുരിതത്തിലാണ്. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് നിർമ്മാണ പ്രവർത്തികൾക്ക് തടസമാകുന്നതെന്നാണ് അധികൃതരുടെ വാദം. കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായാൽ ടാറിംഗ് പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1