കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ. വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പയ്ക്കായി പ്രാർഥിക്കണമെന്നാണ് ആഹ്വാനം. നാളെയോ ഏറ്റവും അടുത്ത ദിവസമോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. സംസ്കാര ദിനവും പ്രത്യേക പ്രാർഥനകൾ പള്ളികളിൽ നടത്തണം. സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദിവസം ആദരസൂചകമായി രാജ്യത്തെ കത്തോലിക്ക സ്ഥാപനങ്ങൾ ഒരു ദിവസം അടച്ചിടാനും സിബിസിഐ അഭ്യർഥിച്ചു. ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05നാണ് മാർപാപ്പ കാലം ചെയ്തത്. ന്യുമോണിയ ബാധയെ തുടർന്നുള്ള ചികിത്സയ്കക്ക് ശേഷം അടുത്തിടെയാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും തിരികെ വസതിയിലേക്ക് എത്തിയത്. ഇന്നലെ ഈസ്റ്റർ പ്രാർഥനകളിൽ അടക്കം പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തതിന് പിന്നാലെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം.
മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ
RECENT NEWS
Advertisment