പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തെങ്കാശി ചാങ്ങമരം സ്വദേശി കാർത്തിക് (22)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളുമൊത്ത് ഐത്തല ഭഗവതികുന്ന് കടവില്‍ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അങ്ങാടി പുല്ലൂപ്രം വരൂർ മാരാം തോട്ടത്തിൽ കടവിൽ നിന്നാണ് അഗ്നിശമന സേനയുടെ സ്‌കൂബാ ടീ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. റാന്നി ഇട്ടിയപ്പാറ ടൗണിൽ ബൈപ്പാസ് ജംഗ്ഷനിൽ തട്ടുകടയില്‍ ജോലിചെയ്തു വരികയായിരുന്നു. കാർത്തിക്കും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഭഗവതികുന്ന് ക്ഷേത്ര കടവിന് മുകളിൽ തോമ്പിൽക്കടവിലെത്തിയത്.

നദിയിൽ എല്ലാവരും ചേർന്ന് കുളിക്കുന്നതിനിടയിൽ കാർത്തിക്കിനെ കൂടെയുള്ളവർ കണ്ടില്ല. ഉടൻ തന്നെ താഴെക്ക് പോയി തിരഞ്ഞെങ്കിലും കാണാഞ്ഞതിനെ തുടർന്ന് തിരികെ ലോഡ്ജിലെത്തി വിവരം പറയുകയും അഗ്നിശമന സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ റാന്നി പോലീസും അഗ്നിശമന സേനയും പത്തനംതിട്ടയിൽ നിന്ന് എത്തിയ സ്കൂമ്പാ സംഘവും ചേർന്ന് വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിൽ ഉച്ചകഴിഞ്ഞ് 4 മണിയോടെ നദിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. റാന്നി ഇട്ടിയപ്പാറ – ഐത്തല റോഡിൽ ഭഗവതികുന്ന് ക്ഷേത്ര പടിയിൽ ലോഡ്ജിലാണ് കാർത്തിക്ക് കടയിലെ മറ്റ് തൊഴിലാളികളോടൊപ്പം താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...