കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് യാത്ര നടന്നത്. വയ്യാതായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. തീവ്രമായ ചൂടും അധികനേരം വെയിലത്ത് നിന്നതും മൂലമാണ് കുട്ടികള്‍ ക്ഷീണിതരായതെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മാര്‍ച്ചിനിടയില്‍ കുട്ടികളില്‍ പലരും തലകറങ്ങുതായി പറഞ്ഞിരുന്നു. റാലി അവസാനിക്കുന്ന സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് കുട്ടികളില്‍ പലരും ബോധരഹിതരായത്.

പിന്നാലെ ആംബുലന്‍സുകളെത്തി വിദ്യാര്‍ത്ഥികളെ മഹര്‍ഷി ദേവ്‌രാഹ ബാബ ഓട്ടോണോമസ് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് മധുസൂദന്‍ ഹുല്‍ഗി അടക്കമുള്ള ഉദ്യോഗസ്ഥർ കുട്ടികളെ സന്ദര്‍ശിച്ചു. രാവിലെ റാലി തുടങ്ങുമ്പോള്‍ ഊര്‍ജ്ജസ്വലരായിരുന്ന വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തില്‍ വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. പക്ഷേ കുട്ടികളെ അതില്‍ കുറ്റം പറയാന്‍ കഴിയില്ല. പുറത്ത് നല്ല ചൂടായിരുന്നു. അതാണ് കാര്യങ്ങള്‍ വഷളാവാന്‍ കാരണം എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...