തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെൻസ് അസോസിയേഷൻ. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി. രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപ പരാമർശം നടത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































