വഖഫ് നിയമഭേദഗതി ബില്ലിനെ അനുകൂലിച്ച് സിബിസിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. ‘നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണ്. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് ഈ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തി. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം. മുനമ്പം ഉൾപ്പടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കു’മെന്നും സിബിസിഐയുടെ വാർത്താകുറിപ്പിൽ പറയുന്നു.

‘നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുകയുള്ളൂ. ഇത് ജനപ്രതിനിധികൾ തിരിച്ചറിയണം. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോള്‍ പക്ഷപാതപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണ’മെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...