കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെയും ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിന് അനുമതി തേടി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കോണ്‍സുലേറ്റില്‍ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷന്‍ കരാര്‍ വാങ്ങി നല്‍കാം എന്ന ഉറപ്പില്‍ യൂണിടാക് കമ്പനിയില്‍ നിന്നും സ്വപ്‌നയും സംഘവും കോടികളുടെ കമ്മീഷന്‍ വാങ്ങിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. ഓണ്‍ലൈനിലൂടെ 4.25 കോടി സ്വപ്‌ന കമ്മീഷന്‍ ആയി കൈപ്പറ്റിയെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്.