സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി ; പ്രവീൺ സൂദ് മേധാവിയായി തുടരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. മെയ് 24ന് നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. ഇതോടെ 2027 മെയ് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഓഫ് ദി ക്യാബിനറ്റ് ആണ് ഈ തീരുമാനമെടുത്തത്. 2023 മെയ് 25നാണ് പ്രവീൺ സൂദ് രണ്ട് വർഷത്തെ കാലാവധിയിൽ സിബിഐ ഡയറക്ടറായി ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം നടപടികളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും യോഗത്തിൽ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...