Tuesday, April 22, 2025 5:00 pm

വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ല ; സിബിഐ അന്വേഷണത്തില്‍ സൂചന

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ സൂചന. പ്രമുഖ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് കേസിന്റെ അന്വേഷണ ചുമതല കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തില്‍ സിബിഐ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പരിശോധനക്ക് അയച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഡോക്ടര്‍ പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും റോയ് ആണ് പ്രതിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡിഎന്‍എ റിപ്പോര്‍ട്ടുകളില്‍ നിന്നും അറസ്റ്റിലായ റോയിക്ക് പുറമെ മറ്റൊരാള്‍ കൂടി കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് പത്തിനാണ് റോയിയെ അറസ്റ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാര്‍ത്ഥിയായ ഡോകടറുടെ മൃതദേഹം അര്‍ധനഗ്‌നയായ നിലയില്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ റോയ് സെമിനാര്‍ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നും ഇയാളുടെ ബ്ലൂടൂത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു,

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഞ്ചാരികൾക്ക് രുചിയിടമൊരുക്കി കക്കി ഡി കഫെ

0
കോന്നി : ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കിക്കൊണ്ട്...

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം മേപ്പാടി പരൂർകുന്നിൽ യാഥാർഥ്യമായി

0
വയനാട്: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ...

റാന്നി നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നതായി അഡ്വ. പ്രമോദ്...

വഖഫ് ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഗുജറാത്തിലെ മുസ്‌ലിം സംഘടനകൾ

0
ഗാന്ധിനഗര്‍: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക...