ഒരു വർഷത്തിനിടയിൽ ആലപ്പുഴയില്‍ പൂട്ടിയത് 10 ജനകീയ ഹോട്ടലുകൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഒരു വർഷത്തിനിടയിൽ ജില്ലയിൽ 10 ജനകീയ ഹോട്ടലുകൾ പൂട്ടി. ലോക്‌ഡൗൺ കാലത്തെ സമൂഹ അടുക്കളകളാണ് കുടുംബശ്രീയുടെ കീഴിൽ ജനകീയ ഹോട്ടലുകളായി മാറിയത്. തുടക്കത്തിൽ 87 ജനകീയ ഹോട്ടലുകളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. പിന്നീട് 68 ആയി ചുരുങ്ങി. നല്ലരീതിയിൽ പ്രവർത്തിച്ചവയ്ക്ക് ആദ്യം ലഭിച്ച രീതിയിലുള്ള സഹായം തദ്ദേശസ്ഥാപനങ്ങളിൽനിന്നു കിട്ടാതെയായി. പദ്ധതി തുടങ്ങാൻ കുടുംബശ്രീ 50,000 രൂപ നൽകിയിരുന്നു. ജില്ലാ പഞ്ചായത്തും സഹായം നൽകിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടവാടക, വെള്ളം, വൈദ്യുതിച്ചാർജ് എന്നിവ അടയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരുന്നു. ആദ്യവർഷങ്ങളിൽ പദ്ധതിത്തുക ബജറ്റിൽ വെച്ചിരുന്നെങ്കിലും പിന്നീട് തദ്ദേശസ്ഥാപനങ്ങളും കൈവിട്ടു. വരവും ചെലവും തമ്മിൽ വലിയ അന്തരം വന്നതോടെ എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ 10 ഹോട്ടലുകൾ പൂട്ടുകയായിരുന്നു. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും അവസ്ഥ സമാനമാണ്. വാടകക്കുടിശ്ശികയായി. പലചരക്ക്-പച്ചക്കറി കടകളിൽ കടം കൂടി. പലയിടത്തും ഞായറാഴ്ച പ്രവർത്തനം നിർത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...