Wednesday, July 2, 2025 5:31 pm

സി.ബി.ഐ ഡയറക്ടറെ നേരിട്ടു വിളിച്ചുവരുത്തി ശാസിക്കണം ; കോടതിയലക്ഷ്യ ഹര്‍ജിയുമായി പോപ്പുലര്‍ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍. സി.ബി.ഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ലയെ പ്രതിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള ഹൈക്കോടതിയുടെ അടിയന്തിര പ്രാധാന്യമുള്ള ഉത്തരവുകള്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ സി.ബി.ഐ ഡയറക്ടറെ ഹൈക്കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ആരായണമെന്നും ശാസിക്കണമെന്നും പി.ജി.ഐ.എ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്. രാജേഷ് കുമാര്‍ റ്റി.കെ എന്നിവരാണ് പോപ്പുലര്‍ നിക്ഷേപകര്‍ക്കുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ അടിയന്തിരമായി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ നവംബര്‍ 23 നായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒന്നരമാസം പിന്നിടുമ്പോഴും കേസ് സി.ബി.ഐ ഏറ്റെടുക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഹൈക്കോടതിയുടെ ഉത്തരവ് സി.ബി.ഐ അവഗണിക്കുകയാണ് ഉണ്ടായത്. കേരളത്തിലും പുറത്തുമായി ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ്‌ ദാനിയേല്‍ എന്ന റോയി, ഭാര്യ പ്രഭാ തോമസ്‌, മക്കളായ ഡോ.റിനു, ഡോ.റിയ, റീബ എന്നിവരാണ് അറസ്റ്റിലായിട്ടുള്ള പ്രതികള്‍. എന്നാല്‍ കോടികളുടെ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധിപേര്‍ പുറത്തു നില്‍ക്കുകയാണ്. ഇവരെ പ്രതി ചേര്‍ക്കാനോ അറസ്റ്റ് ചെയ്യുവാനോ പോലീസ് തയ്യാറായിട്ടില്ല. തുടക്കംമുതല്‍ പോലീസും രാഷ്ട്രീയക്കാരും തട്ടിപ്പ് നടത്തിയവര്‍ക്ക്  അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. പരാതിയുമായി സ്റ്റേഷനില്‍ ചെന്നവര്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിലൂടെയാണ് കുറച്ചുപേര്‍ക്ക്‌ എങ്കിലും എഫ്.ഐ.ആര്‍ ലഭിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow

1 COMMENT

  1. Parhamthitta media is the only one media gives some report about popular finance scam and brief about proceedings in the court.
    The poor popular investors are highly thankful for your valuable services.
    Very good performance.
    Jose jalahalli bangalore

Comments are closed.

Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...