അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അനിൽ അംബാനിയുടെ കഫെ പരേഡിലെ സീവിൻഡിലുള്ള വസതിയിൽ എത്തിയത്. റിലയൻസ്, എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിച്ചതോടെ ആരോപണവിധേയമായ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി എന്നാണ് റിപ്പോർട്ടുകൾ. ആർ‌കോമിന് (RELIANCE COMMUNICATIONS) എസ്‌ബി‌ഐ നൽകിയ ബാധ്യതയിൽ 2016 ഓഗസ്റ്റ് മുതൽ പലിശയും ചാർജുകളും ഉൾപ്പെടെ ₹2,227.64 കോടിയുടെ ഫണ്ട് അധിഷ്ഠിത കുടിശ്ശികയും ₹786.52 കോടിയുടെ ഫണ്ട് അധിഷ്ഠിതമല്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമാണ് ഉൾപ്പെടുന്നത്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റസി കോഡ് (ഐ‌ബി‌സി) പ്രകാരം എസ്‌ബി‌ഐ ആർ‌കോമിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തുകയും ജൂൺ 24 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2021 ജനുവരിയിൽ സി‌ബി‌ഐയിൽ ബാങ്ക് പരാതി നൽകുകയുമായിരുന്നു. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽപെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർ‌ബി‌ഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പോലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...