മൊളോയ് ഘട്ടക്കിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും പരുങ്ങലില്‍. മുന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ നിയമ മന്ത്രി മൊളോയ് ഘട്ടക്കിന് നേരേയും സിബിഐ അന്വേഷണം. കല്‍ക്കരി കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പൊണ് നിയമമന്ത്രിക്കെതിരെ അന്വേഷണം നീളുന്നത്. മൊളോയ് ഘട്ടക്കിന്റെ അസന്‍സോളിലേയും കൊല്‍ക്കത്തയിലേയും വസതികളില്‍ സിബിഐ സംഘം തെരച്ചില്‍ നടത്തി വരികയാണ്. ഈ രണ്ട് ലങ്ങളിലും മന്ത്രിക്ക് ആറോളം വസതികളാണ് ഉള്ളത്. റെയ്ഡ് നടക്കുന്ന ഒരു വീട്ടില്‍ ഘട്ടക്കിന്റെ ഭാര്യയുണ്ടെങ്കിലും മന്ത്രി എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല.

സിബിഐ തെരച്ചിലിന് മുന്നോടിയായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. കേസില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. കേസിലെ ക്രിമിനല്‍ വശം മാത്രമാണ് സിബിഐ നിലവില്‍ അന്വേഷിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിനയ് മിശ്ര, അനുപ് മാജ്ഹി എന്ന ലാല ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് കേസ്. അനൂപ് മാജ്ഹിയെ കേസിലെ കിങ്പിന്‍ എന്നാണ് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പാര്‍ത്ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ഡല്‍ എന്നീ രണ്ട് ടിഎംസി നേതാക്കളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...