ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. വിര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് പരിശോധന. തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടുകള്‍, ഇവര്‍ക്കായി പണം സ്വീകരിക്കുന്നവര്‍, അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എവിടേക്ക് പണം കൈമാറുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന. തട്ടിപ്പ് നടത്തുന്നവരുടെ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെ കുറിച്ച് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടങ്ങളിലാണ് റെയ്ഡ്.

16 സ്ഥലങ്ങളിലാണ് രാവിലെ ഏഴര മുതല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പരിശോധന. നേരത്തെ ഈ കേസില്‍ രാജ്യവ്യാപകമായി സിബിഐ പരിശോധന നടത്തിയിരുന്നു. ആദ്യം കേസ് തൃശൂര്‍ സൈബര്‍ പോലീസാണ് അന്വേഷിച്ചത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....