91,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് സിബിഐ കണ്ടെടുത്തത് രണ്ടര കോടിയോളം രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 2.39 കോടി രൂപ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിലെ സീനിയർ എൺവയോൺമെന്റൽ എ‌ഞ്ചിനീയർ മുഹമ്മദ് ആരിഫിന്റെ വസതിയിലാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഒരു വ്യവസായിയുടെ പക്കൽ നിന്ന് 91,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പണം നൽകിയ ശരൺ സിങ് എന്നയാളെയും പിടികൂടിയിട്ടുണ്ട്. അഴിമതിക്കേസിൽ മുഹമ്മദ് ആരിഫിനെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ സിബിഐ പരിശോധന നടത്തിയത്. ശരൺ സിങിന്റെ പിതാവും ഒരു ഇടനിലക്കാരനും മറ്റ് രണ്ട് വ്യവസായികളും സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ്.

വൻ അഴിമതി ഇടപാട് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിബിഐ സംഘം കെണിയൊരുക്കിയാണ് കൈക്കൂലി കൈമാറുന്നതിനിടെ ഉദ്യോഗസ്ഥനെയും വ്യവസായിയെയും കൈയോടെ പിടികൂടിയത്. വിവിധ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് കൈക്കൂലി വാങ്ങി ശേഷം മുഹമ്മദ് ആരിഫ് ഇവർക്ക് ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി പുതുക്കി നൽകയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇടനിലക്കാരനായ പ്രവർത്തിച്ചയാളെയും സിബിഐ കേസിൽ പ്രതിചേർത്തു. ഇയാളായിരുന്നു കൃത്യമായ ഇടവേളകളിൽ കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി ഉദ്യോഗസ്ഥന് കൈമാറിയിരുന്നതെന്ന് സിബിഐ വക്താവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...