ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിമരണo കേസ് ഏറ്റെടുക്കാന്‍ സി ബി ഐക്ക് കേന്ദ്രത്തിന്റെ അനുമതി. സാതങ്കുളം കേസ് സി ബി ഐക്ക് കൈമാറണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഭ്യര്‍ത്ഥന അംഗീകരിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച പുറത്തിറങ്ങി. പോലീസ് കസ്റ്റഡിയില്‍ പിതാവും മകനും മരിച്ചത് സംബന്ധിച്ച കേസ് സി ബി ഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു.
സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷം അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്നത് വരെ സി ബി സി ഐ ഡി കേസ് കൈകാര്യം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സി ബി സി ഐ ഡിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ അഞ്ച് പോലീസുകാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.