Thursday, May 15, 2025 7:19 am

ഇന്ന് സിബിഎൽ മത്സരങ്ങൾക്ക് തുടക്കം ; കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

For full experience, Download our mobile application:
Get it on Google Play

എടത്വ : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സെക്കന്റുകളുടെ വൃത്യാസത്തിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു. നവംബർ 16 മുതൽ തുടങ്ങുന്ന സിബിഎൽ മത്സരങ്ങളിൽ ആദ്യമായി താഴത്തങ്ങാടിയിൽ കൈനകരി യുബിസി ടീം മീനച്ചിലാറ്റിൽ തുഴയും. ഷിനു എസ് പിള്ള ( പ്രസിഡന്റ് ) റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ) അരുൺ പുന്നശ്ശേരിൽ (ട്രഷറർ) ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്) കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ (TOFA), തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. 2023 ജനുവരി 1ന് നീരണഞ്ഞ തലവടി ചുണ്ടൻ 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ് തലവടിചുണ്ടൻ. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പോലീസ്

0
ദില്ലി : കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ...