പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പ് : കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാടും ചേലക്കരയിലും യുഡിഎഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന്‌ സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്.

കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പിണറായി ജയിലിൽ കിടക്കേണ്ടവനാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച സുധാകരൻ ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി പുറത്തിറങ്ങി നടക്കുന്നതെന്നും പറഞ്ഞു. സുരേന്ദ്രനും ജയിലിൽ കിടക്കേണ്ടയാളാണ്. പരസ്പരം ഡീലുണ്ടാക്കി ഇരുവരും തടിതപ്പുന്നുവെന്നും സിപിഎം – ബിജെപി സഖ്യം ആരോപിച്ച് സുധാകരൻ ചൂണ്ടിക്കാട്ടി. ഇ പി ജയരാജൻ പാവമാണെന്നും ജന്മം അങ്ങനെയായിപ്പോയി എന്നും തനിക്ക് ഇപിയോട് അനുകമ്പയാണെന്നും സുധാകരൻ പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...